Wednesday, January 19, 2022
HomeKeralaനീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം

ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താൻ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആക്കി വർധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്താനായിരുന്നു തീരുമാനം.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് മുഖാവരണം നൽകും. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപോകാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസർ, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments