Friday, October 22, 2021

കഷ്ട്ടപ്പെട്ടുണ്ടാക്കിയ വാഴ കെ എസ് ഇ ബി വെട്ടി നശിപ്പിച്ചതായി പരാതി

Must Read

എടയൂർ : പൂക്കാട്ടിരി അമ്പലസിറ്റി കൊരട്ടി കോളനിയിലെ കുഴിക്കോട്ടിൽ ഉണ്ണികൃഷ്ണന്റെ വീട്ടുവളപ്പിലെ നാടൻ നേന്ത്രവാഴയുടെ കുലയാണ് വെട്ടിനശിപ്പിച്ചിരിക്കുന്നതായി പരാതി. ഇക്കഴിഞ്ഞ കൊടുംവേനലിൽ വളരെ ദൂരങ്ങളിൽ നിന്നും വെള്ളം കൊണ്ട് വന്ന് വളർത്തി ഉണ്ടാക്കിയ പച്ചക്കറികൾക്കൊപ്പം വളർത്തിയ നേന്ത്രവാഴയാണ് കുലച്ച് നിൽക്കുന്നത്. ആയത് കെ എസ് ഇ ബി യുടെ ലൈനുകൾക്ക് യാതൊരു തടസ്സവും വരാത്ത നിലയിലാണ് നിൽക്കുന്നത്. എന്നാൽ ലൈനിലേക്ക് ചാഞ്ഞ് നിൽക്കുന്ന വാഴയില വെട്ടിമാറ്റാൻ ശ്രമിക്കാതെയും മറ്റുമാണ് വളരെ ശത്രുതാ മനോഭാവത്തോടെ വാഴക്കുല വെട്ടിനശിപ്പിച്ചത്. കുട്ടികളെ നോക്കി വളർത്തുന്ന നിലയിൽ നോക്കി ഉണ്ടാക്കിയ വാഴയെ നശിപ്പിച്ചത് വരെയധികം വേദനാജനകമാണെന്നും ലൈനുകൾക്ക ഒരു തരത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാത്ത കൃഷികളെയും മറ്റും നശിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികളിൽ നിന്നും കെ എസ് ഇ ബി അധികൃതർ പിൻമാറണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This