Friday, October 22, 2021

ഉപേക്ഷിക്കപ്പെട്ട നിലയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോ കഞ്ചാവ് കണ്ടെടുത്തു

Must Read

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയും, പട്ടാമ്പി റെയിഞ്ചും പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും മായി ചേർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 4 കിലോ കഞ്ചാവ് കണ്ടെടുത്തു. റെയ്ഡിൽ എക്സൈസ് ഇസ്പെക്ടർ പി.ഹരീഷ്, RPF സബ് ഇൻസ്പെക്ടർ കെ. അനൂപ്കുമാർ, പ്രിവെന്റീവ് ഓഫീസർമാരായ കെ. വസന്തകുമാർ, ജി. സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാരായ നിധീഷ് ഉണ്ണി, വിഷ്ണു പ്രസാദ്, ഷാജി.കെ.കെ, പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവെന്റീവ് ഓഫീസർ സി. രാജ്മോഹൻ, ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയിലെ ഹെഡ് കോൺസ്റ്റബിൾ തിലീപ്കുമാർ , കോൺസ്റ്റബിൾ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This