Friday, October 22, 2021

പോസ്റ്റുമോർട്ടം ടേബിളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന അബ്ദുൽ ജബ്ബാർ അന്തരിച്ചു

Must Read

പോസ്‌റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്നു ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന കൊച്ചി സ്വദേശി മാഹി പുത്തലത്ത്‌ താമസിക്കുന്ന അബ്‌ദുല്‍ ജബ്ബാര്‍ (74) നിര്യാതനായി.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട്‌ മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പുനെയ്‌ക്കടുത്ത്‌ നടന്ന ബസപകടത്തില്‍ മരിച്ചെന്നു കരുതി അബ്‌ദുല്‍ ജബ്ബാറിനെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുമ്ബോഴാണ്‌ അത്ഭുതം സംഭവിച്ചത്‌. പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായി തലയോട്ടിയില്‍ കണ്ണിന്‌ മുകളില്‍ പതിഞ്ഞ ആദ്യ അടിയില്‍ കൈവിരല്‍ ചെറുതായൊന്ന്‌ ചലിച്ചതായി ഡോക്‌ടര്‍ കണ്ടെത്തി. ഉടന്‍ വേണ്ട ചികിത്സ നല്‍കി ജീവന്‍ രക്ഷിച്ചെടുക്കുകയായിരുന്നു.
തലയോട്ടിയിലെ ആ അടിയില്‍ ഒരു കണ്ണിന്റെ കാഴ്‌ച എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടിരുന്നു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This