Wednesday, January 19, 2022
HomePradeshikamകൊടുകുത്തി മലയിലേക്കുള്ള പാതയോരം സുന്ദരമാക്കി ട്രോമാ കെയർ

കൊടുകുത്തി മലയിലേക്കുള്ള പാതയോരം സുന്ദരമാക്കി ട്രോമാ കെയർ

അമ്മിനിക്കാട് : വർഷങ്ങൾക്കു ശേഷം വീണ്ടും സഞ്ചാരികൾക്ക് വേണ്ടി തുറന്നു കൊടുക്കുന്ന പെരിന്തൽമണ്ണയിലെ ടൂറിസ്റ്റ് കേന്ദ്രമായ കൊടുകുത്തി മലയിലേക്കുള്ള പാത വെട്ടി വൃത്തിയാക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ,

ഓഗസ്റ്റ് 1 ന് പ്രവർത്തനമാരംഭിക്കുന്ന കൊടുകുത്തി മലയിലേക്കുള്ള വഴി കാടു മൂടി കിടക്കുന്ന പ്രശ്നം പെരിന്തൽമണ്ണ നിയോജക മണ്ഡലം MLA നജീബ് കാന്തപുരത്തിന്റെ നിർദ്ദേഷത്തിന്റെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്,ഈ ദൗത്യത്തിന്റെ ഒന്നാം ഘട്ടമായ ഇന്ന് പെരിന്തൽമണ്ണ നിയോജക മണ്ഡലം MLA നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു,

താഴെക്കോട് പഞ്ചായത്ത് പ്രസിഡണ്ട്‌ സോഫിയ ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പ്രബീന ഹബീബ്, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിജയൻ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ സനൽ കുമാർ, സജീവൻ, വാച്ചർ മാരായ മോഹനൻ, സതീഷ്, VSS പ്രസിഡന്റ്‌ സൈദ് മുഹമ്മദ്‌ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, പ്രസിഡന്റ്‌ ഷഫീദ് പാതായ്ക്കര, ജനറൽ സെക്രട്ടറി നൗഷാദലി പുത്തനങ്ങാടി എന്നിവർ നേതൃത്വം നൽകി,30 ഓളം ട്രോമാ കെയർ പ്രവർത്തകർ പങ്കാളികളായി.

RELATED ARTICLES

Most Popular

Recent Comments