Wednesday, January 19, 2022
HomePradeshikamകേൾവി ശക്തി ഇല്ലാത്തവർക്ക് വേണ്ടി 25രൂപ ചാലഞ്ച്; 40 പേർക്ക് ശ്രവണ സഹായിക്കുള്ള തുക കൈമാറി

കേൾവി ശക്തി ഇല്ലാത്തവർക്ക് വേണ്ടി 25രൂപ ചാലഞ്ച്; 40 പേർക്ക് ശ്രവണ സഹായിക്കുള്ള തുക കൈമാറി

കോഴിക്കോട് : ജില്ലയിലെ കേൾവി ശക്തി ഇല്ലാത്ത വ്യക്തികൾക്ക് വേണ്ടി ഐറീസ് ഫൌണ്ടേഷനും ഇന്റഗ്രേറ്റഡ് റിഹാബിലേഷൻ സെന്ററും ചേർന്ന് നടത്തിയ 25രൂപ ചാലഞ്ചിലൂടെ കേൾവി എന്ന സ്വപ്ന സാക്ഷാൽകാരത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 40 പേർക്ക് പദ്ധതിയുടെ ആദ്യഘട്ടo എന്നോണം ഒരു ശ്രവണ സഹായിക്കുള്ള തുക കൈമാറി.

രണ്ടാഴ്ച നീണ്ടു നിന്ന ചലഞ്ചിലൂടെ ആണ് തുക സ്വരൂപിച്ചത്. ഐറീസ് കോർഡിനേറ്റർ മാരായ മുസാവ്വിർ, മധുഹുനിഹാൽ എന്നിവർ ചേർന്ന് തുക കൈമാറി. സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ മാത്രം കേൾവി എന്ന സ്വപ്നത്തിന് മുന്നിൽ നിസ്സഹായരായി പോയവരെ സഹായിച്ച എല്ലാ സുമനസ്സുകൾക്കും ഐറീസ് നന്ദി രേഖപെടുത്തി. അടുത്ത ഘട്ടത്തിനായുള്ള ധന സമാഹാരണത്തിന്റെ തിരക്കിലാണ് സഹായിക്കാൻ താല്പര്യം ഉള്ളവർക്കായി ഐറിസ് ഫൌണ്ടേഷനുമായി ബന്ധപ്പെടാം.വിളിക്കേണ്ട നമ്പർ 8907052264.

RELATED ARTICLES

Most Popular

Recent Comments