Friday, October 22, 2021

ആരോഗ്യ പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് വളാഞ്ചേരി നഗരസഭ

Must Read

വളാഞ്ചേരി: കോവിഡ് മഹാമാരി കാലത്ത് തളരാതെ മുന്നണി പോരാളികളായി നില കൊണ്ട ആരോഗ്യ പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ച് വളാഞ്ചേരി നഗരസഭ. വളാഞ്ചേരി നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മാരാത്ത് ഇബ്രാഹീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.എം റിയാസ്, റൂബി ഖാലിദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സല്‍വ, ജെ.എച്ച്.ഐ ബഷീര്‍, എച്ച്.എം.സി അംഗങ്ങളായ നൗഫല്‍ പാലാറ, യാസര്‍ അറഫാത്ത് എന്നിവര്‍ സംബന്ധിച്ചു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This