Friday, October 22, 2021

ഓൺലൈൻ ഗെയിം ; വീടും പണവും നഷ്ടപ്പെട്ടു:ആത്മഹത്യയുടെ വക്കിൽ ഒരു കുടുംബം

Must Read

ഏകദേശം മൂന്നു ലക്ഷത്തോളം രൂപയാണ് മകന്‍ ഗെയിം കളിച്ച്‌ നഷ്ടപ്പെടുത്തിയത്

മണ്ണാർക്കാട്: ഫ്രീ ഫയര്‍ ഓൺലൈൻ ഗെയിമിനടിമയായ മകന്‍ കാരണം ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് ഒരു കുടുംബം. ഹൈസ്കൂള്‍ അധ്യാപകനായി വിരമിച്ച പിതാവിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം മകനെയോര്‍ത്ത് ഏറെ ആഗ്രഹിച്ച്‌ പുതിയതായി പണിതീര്‍ത്ത മണ്ണാർക്കാട്ടെ സ്വന്തം വീട് ഉപേക്ഷിച്ച്‌ ഒഴിഞ്ഞ സ്ഥലത്തേക്കും മാറേണ്ടിവന്നു.

പഠനത്തില്‍ ഒന്നാമനായിരുന്ന മകന്‍ പഠനം ഉപേക്ഷിച്ച്‌ വീട്ടിലെ ഒറ്റമുറിക്കുള്ളില്‍ ഇരിപ്പായി. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുപോകുകയാണ്. പഠിപ്പിച്ച കുട്ടികളൊക്കെ ബഹുമാനത്തോടെ നോക്കുമ്പോള്‍ മകന്‍ കാണുന്നത് പഴഞ്ചനായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

മകന് കംപ്യൂട്ടര്‍ കാര്യങ്ങളില്‍‌ വലിയ താല്‍പര്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഗെയിമിനോട് താല്‍പര്യം കൂടിയതോടെ പഠനത്തില്‍ ശ്രദ്ധയില്ലാതായി. സ്കൂളില്‍ പോകാതെ ഗെയിം കളിച്ചിരിക്കും. എന്തെങ്കിലും ചോദിച്ചാല്‍ തട്ടിക്കയറുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയാണ് മകന്‍ ഗെയിം കളിച്ച്‌ നഷ്ടപ്പെടുത്തിയത്. ഗെയിം കളി വിലക്കിയാല്‍ വീടുവിട്ട് ഇറങ്ങിപോവുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This