Friday, October 22, 2021

ജൂലായ് 12 മുതൽ വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ഖത്തർ

Must Read

ദോഹ : ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ജൂലൈ 12 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലാണ് പ്രഖ്യാപനം. ജൂലൈ 12 മുതല്‍ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങും. വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭിച്ച ഇത് സംബന്ധമായ അറിയിപ്പിന്റെ കോപ്പി ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചും രോഗപ്രതിരോധം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇന്ത്യയെ റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ യെല്ലോ കാറ്റഗറിയിലാണ്.”

ഖത്തരി പൗരന്മാരും റെസിഡന്റ് വിസയുള്ളവരും പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ നിന്ന് 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും. കൂടെ വരുന്ന മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഇളവുണ്ട്.

ഭാഗികമായി വാക്‌സിനെടുത്തവര്‍, വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത വാക്‌സിനെടുത്തവര്‍, ഖത്തറിന് പുറത്ത് നിന്ന് 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍- ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആണെങ്കില്‍ 5 ദിവസം ഹോം ക്വാറന്റീന്‍. യെല്ലോ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. റെഡ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന വാക്‌സിനെടുക്കാത്ത 4 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്കും 10 ദിവസത്തെ ക്വീറന്റീന്‍ വേണം.

ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ് വിസ
വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. 9 മാസത്തിനിടെ രോഗം വന്ന് ഭേദമായ ജിസിസി പൗരന്മാര്‍ക്കും ഇളവുണ്ട്. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 3 വയസ്സുവരെ പ്രായമുള്ളവര്‍ക്കും ഇളവുണ്ട്.

വാക്‌സിനെടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തവരോ ആളുകള്‍ക്ക് വിസിറ്റ് വിസ അനുവദിക്കില്ല.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This