Friday, October 22, 2021

വായനയെ ജനകീയ ഉത്സവമാക്കുന്ന ജനതയാണ് മലയാളികൾ: എം ബി രാജേഷ്‌

Must Read

കണ്ണൂർ: വായനയെ ജനകീയ ഉത്സവമാക്കുന്ന ജനതയാണ്‌ മലയാളികളെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്.
വായനശാല മുറ്റത്ത്‌ നിന്ന്‌ മലയാളികൾ ചർച്ചചെയ്യാത്ത ലോകകാര്യങ്ങളില്ല. വായന വ്യക്തിപരമായ അനുഭൂതിയും അനുഭവവും മാത്രമല്ല മനുഷ്യനെ നവീകരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പ്രദീപ്‌ ചൊക്ലി വരച്ച ചിത്രത്തിൽ കൈയൊപ്പ്‌ ചാർത്തിയായിരുന്നു ഉദ്‌ഘാടനം. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രി എം വി ഗോവിന്ദൻ വായനസന്ദേശം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഐ വി ദാസ്‌ അനുസ്‌മരണം നടത്തി.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, മേയർ ടി ഒ മോഹനൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ വി കുഞ്ഞികൃഷ്‌ണൻ, കരിവെള്ളൂർ മുരളി, അഡ്വ. പി കെ അൻവർ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ എന്നിവർ സംസാരിച്ചു. ഡോ. എ എസ്‌ പ്രശാന്ത്‌കൃഷ്‌ണന്റെ നേതൃത്വത്തിൽ ചിറക്കൽ ഗാന്ധിജി റൂറൽ ലൈബ്രറി ഗായകസംഘം സ്വാഗതഗാനം ആലപിച്ചു. എം കെ രമേഷ്‌കുമാർ സ്വാഗതം പറഞ്ഞു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This