Wednesday, January 19, 2022
HomePradeshikamപെരിന്തൽമണ്ണയിൽ ഇന്ന് മുതൽ ലോക്ഡൗൺ

പെരിന്തൽമണ്ണയിൽ ഇന്ന് മുതൽ ലോക്ഡൗൺ

പെരിന്തൽമണ്ണ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ കാറ്റഗറിയാക്കുന്നതിൽ പുതിയ മാനദണ്ഡം വന്നതോടെ 10.47 ടിപിആറുള്ള (സി കാറ്റഗറി) പെരിന്തൽമണ്ണ നഗരസഭ പരിധിയില്‍ ഇന്ന് മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവില്‍ വന്നു. ലോക്ഡൗണിൽ ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള എ കാറ്റഗറിയിൽ നിന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പുറത്ത്. അതേ സമയം 32 തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെ ട്രിപ്പിൾ ലോക്ഡൗൺ. 45 തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണും 29 തദ്ദേശ സ്ഥാപനങ്ങളിൽ ഭാഗിക ലോക്ഡൗണും നടപ്പാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാകണം എന്ന പുതിയ മാനദണ്ഡം വന്നതോടെയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടാതെ പോയത്.
ടിപിആർ 6 ശതമാനത്തിൽ താഴെയാകണം എന്നതായിരുന്നു കഴിഞ്ഞ ആഴ്ച വരെ നിബന്ധന. ഇത്തവണ ഏറ്റവും കുറവ് ടിപിആർ ചെറിയമുണ്ടം പഞ്ചായത്തിലാണ്. കഴിഞ്ഞ 2 തവണയും 5 ശതമാനത്തിൽ താഴെയായിരുന്ന മലപ്പുറം നഗരസഭയിലെ ടിപിആർ ഇത്തവണ 6ന് മുകളിലായി. തെന്നല പഞ്ചായത്തിലാണ് ടിപിആർ ഏറ്റവും കൂടുതൽ.

RELATED ARTICLES

Most Popular

Recent Comments