Wednesday, January 19, 2022
HomePradeshikamവളാഞ്ചേരിയിലെ ഹോട്ടലുക്കള്ളിൽ നിന്നും പഴകിയ ഭക്ഷണ പാദർഥങ്ങൾ പിടിച്ചെടുത്തു

വളാഞ്ചേരിയിലെ ഹോട്ടലുക്കള്ളിൽ നിന്നും പഴകിയ ഭക്ഷണ പാദർഥങ്ങൾ പിടിച്ചെടുത്തു

വളാഞ്ചേരിയില്‍ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലുകളില്‍ സൂക്ഷിച്ചുവച്ചിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്തു.കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വ്വീസ് മാത്രമാണുള്ളത്.പഴകിയ ഭക്ഷണം യാത്രക്കാര്‍ക്കുള്‍പ്പെടെ കിട്ടിയ സാഹചര്യത്തില്‍ വ്യാപകമായ പരാതിയുയര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
.വൃത്തിഹീനമായ ഹോട്ടലുകള്‍ വൃത്തിയാക്കുന്നതിനും ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനും ഹോട്ടലുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശം നല്‍കി. പരിശോധനക്ക് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് ജെ.എച്ച്.ഐമാരായ സുജിത്ത് കുമാര്‍ എസ്, ബിന്ധു ഡി.വി എന്നിവര്‍ നേതൃത്വം നല്‍കി

RELATED ARTICLES

Most Popular

Recent Comments