Friday, October 22, 2021

കരിപ്പൂരിൽ ഹണി ട്രാപ്പിലൂടെ പണം തട്ടൽ – 2 പേർ പിടിയിൽ;കെണിയിൽ പെടുത്തിയിരുന്നത് പ്രവാസി മലയാളികളെ

Must Read

കൊണ്ടോട്ടി: സ്ത്രീകളെ ഉപയോഗിച്ച് ഫോണിൽ വിളിപ്പിച്ച് കെണിയിൽ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ 2 പേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി
ജിഷാദ് (32), തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശി യാകൂബ് (38) എന്നിവരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ സ്വദേശി 2020 ജൂണിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. ഈ കേസിൽ രണ്ടുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മറ്റൊരു കേസിൽ കർണാടക ജയിലിലാണ്.
കരിപ്പൂർ വിമാന താവളത്തിൽ എത്തുന്ന
വിദേശ മലയാളികളെ സ്ത്രീകളെ ഉപയോഗിച്ച് ട്രാപ്പ് ചെയ്ത് അടുത്തുള്ള ലോഡ്ജിലെത്തിച്ച് പണം തട്ടുന്ന രീതിയാണ് സംഘം നടത്തിക്കൊണ്ടിരുന്നത്.

ഇതിനായി ഗോവയിൽ നിന്നും കർണാടകയിൽ നിന്നും സ്ത്രീകളെ എത്തിച്ചിരുന്നതായും സൂചനയുണ്ട്. പെരിന്തൽമണ്ണ സ്വദേശിയിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പിടിയിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This