Friday, October 22, 2021

തനിക്ക് വിറയ്ക്കുന്നുവെന്നും മരുന്നു കഴിക്കുന്നതാണെന്നും പല തവണ പറഞ്ഞിട്ടും ബലാത്സംഗം ചെയ്തു : യുവതിയുടെ പ്രതികരണം

Must Read

കോഴിക്കോട് : ചേവായൂരില്‍ മാനസികവൈകല്യം ബാധിച്ച യുവതി നേരിട്ടത് ഡല്‍ഹി പീഡനത്തിന് സമാനമായ ക്രൂരത. യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബസ്സിനകത്ത് വച്ച്‌ മാറി മാറി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അമ്മയുമായി വഴക്കിട്ട യുവതി വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ചേവായൂരില്‍ റോഡരികില്‍ നിന്ന യുവതിയെ ആരോ മെഡിക്കല്‍ കോളേജിലെത്തിച്ചു. എന്നാല്‍ പെട്ടെന്ന് വീട്ടിലേയ്ക്ക് തിരിച്ചപോകണമെന്ന ചിന്ത വന്നതോടെ ആ വഴി വന്ന ബസുകള്‍ക്കും വണ്ടികള്‍ക്കും കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്ന് യുവതി സ്വകാര്യ ചാനലിനോട് പറഞ്ഞു.
യുവതിയുടെ പരിഭ്രാന്തി കണ്ട് പ്രതികളായ ഗോപീഷും ഇന്ത്യേഷും അവിടെയെത്തി വീട്ടിലേയ്ക്ക് കൊണ്ടുവിടാമെന്ന് ഉറപ്പു നല്‍കി വണ്ടിയില്‍ കയറ്റി.
തുടര്‍ന്ന് മുണ്ടയ്ക്കല്‍ താഴം എന്ന സ്ഥലത്തെ ബസ് ഷെഡിന് സമീപത്തേക്കാണ് പ്രതികള്‍ യുവതിയെ കൊണ്ടുപോയത്. അവിടെ നിര്‍ത്തിയിട്ട ബസില്‍ ഗോപീഷും ഇന്ത്യേഷും യുവതിയെ പീഡിപ്പിച്ചു. സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും ബസ്സിനകത്ത് വെച്ചും പുറത്ത് വെച്ചും യുവതിയെ പീഡിപ്പിച്ചു.
പീഡന ശേഷം യുവതിക്ക് പ്രതികള്‍ ഭക്ഷണം വാങ്ങി നല്‍കി. ഒടുവില്‍ യുവതിയെ വീടിന് സമീപത്ത് ഇറക്കി വിട്ട പ്രതികള്‍ കയ്യില്‍ കുറച്ച്‌ പൈസയും കൊടുത്തു. വീട്ടിലെത്തിയ യുവതിയുടെ കയ്യില്‍ പണം കണ്ടപ്പോഴാണ് അമ്മ ഇതെങ്ങനെ കിട്ടിയെന്ന് ചോദിച്ചത്. അങ്ങനെയാണ് ക്രൂരബലാത്സംഗം പുറംലോകമറിഞ്ഞത്.
തനിക്ക് വേദനിക്കുന്നുവെന്നും, വിറയ്ക്കുന്നുവെന്നും മരുന്ന് കഴിക്കുന്നതാണെന്നുമെല്ലാം മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി പീഡനത്തിനിടെ പ്രതികളോട് പറഞ്ഞിരുന്നു. ഇതൊന്നും കേള്‍ക്കാതെ ക്രൂരമായി യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This