Wednesday, January 19, 2022
HomePradeshikamകോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു

മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. വ്യാഴാഴ്ച (ജൂലൈ 08) മുതല്‍ ഒരാഴ്ചയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കിയാണ് എ, ബി, സി, ഡി വിഭാഗങ്ങള്‍ പുതുക്കി നിശ്ചയിച്ചത്.

ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങള്‍ അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തിലാണ് ഉള്‍പ്പെടുക. 10 മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉള്‍പ്പെടും. അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക.

ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ശരാശരി ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലിപ്പോള്‍ എ വിഭാഗത്തില്‍ ഒരു തദ്ദേശഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്നില്ല. മിതവ്യാപന മേഖലയായ ബി വിഭാഗത്തില്‍ 30 തദ്ദേശഭരണ പ്രദേശങ്ങളും അതിവ്യാപന മേഖലയായ സി വിഭാഗത്തില്‍ 44 പ്രദേശങ്ങളും അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ 32 പ്രദേശങ്ങളുമാണുള്ളത്. കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഇളവുകള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments