Friday, October 22, 2021

ഫുട്‌ബോൾ ലോകത്തിന് സ്വപ്നഫൈനലൊരുക്കി കോപ്പ അമേരിക്കയിൽ ഞായറാഴ്ച ഫൈനലിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടും

Must Read

അമേരിക്ക : ഫുട്‌ബോൾ ലോകത്തിൻറെ കാത്തിരിപ്പ് നിരാശപെടുത്തിയില്ല പെനാല്‍റ്റി ഷൂട്ടൗട്ട് വിധി നിര്‍ണ്ണയിച്ച സെമി ഫൈനലില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ കടന്നു.

ഇതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന അര്‍ജന്റീന- ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് ടീമിന്റെ ഹീറോ. അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.

അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം നേടിയപ്പോള്‍ റോഡ്രിഡോ ഡി പോളിന്റെ കിക്ക് ഗോള്‍പോസ്റ്റിനു പുറത്തേയ്ക്കാണ് പോയത്. കൊളംബിയയുടെ ഡേവിന്‍സണ്‍ സാഞ്ചെസ്, യെരി മിന, എഡ്വിന്‍ കാര്‍ഡോണ എന്നിവരാണ് നിരാശപ്പെടുത്തിയത്. ഇവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടഞ്ഞിട്ടു.

ലക്ഷ്യം ഭേദിച്ചത് മിഗ്വെല്‍ ബോര്‍ഹ മാത്രം. നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത് ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5.30 നാണ് ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ മാരക്കാന സ്റ്റേഡിയത്തിൽ അരങ്ങേറുക.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This