Friday, October 22, 2021

മെറിറ്റ് സ്കോളർഷിപ്പ് വിതരണം ചെയ്തു

Must Read

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായുള്ള മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിയിലെ ജൂൺ മാസത്തെ വിജയികൾക്ക് തുക കൈമാറി. ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഇ.കെ. സജ, അഞ്ചാം ക്ലാസ് വിദ്യാർഥിനി ടി.ആർ. അനന്യ എന്നിവരാണ് ജൂൺ മാസത്തെ സ്കോളർഷിപ്പിന് അർഹത നേടിയത്. സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ വിതരണോദ്ഘാടനം നിർവഹിച്ചു.പി.ടി.എ വൈ പ്രസിഡൻറ് നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടി.വി.ഷീല, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, സുരേഷ് പൂവാട്ടു മീത്തൽ, ശ്രീജ കാരാട്ട്, സി.വി. സുജാത എന്നിവർ സംബന്ധിച്ചു

സ്കൂളിലെ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് പൊതു വിജ്ഞാനം, പാഠഭാഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് മത്സരം. രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന ക്വിസ് മത്സരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരോ മാസത്തിലും സ്കോളർഷിപ്പിന് അർഹതപ്പെട്ട കുട്ടികളെ കണ്ടെത്തുന്നത്. ഒപ്പം ഉയർന്ന മാർക്ക് നേടിയ അഞ്ച് കുട്ടികളെയും തെരഞ്ഞെടുത്ത് അവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This