Friday, October 22, 2021

കിടപ്പിലായവർക്ക് അത്താണിയായി വളാഞ്ചേരി നഗരസഭ

Must Read

വളാഞ്ചേരി : ദീർഘകാല രോഗങ്ങളാലും, മാറാ രോഗങ്ങളാലും പ്രയാസമനുഭവിക്കുന്നവരെ വീട്ടിൽ നിന്നും കൊണ്ട് വന്ന് വാക്സിൻ നൽകി നഗരസഭ മാതൃകയായി
നഗരസഭ പരിധിയിലെ പരിരക്ഷയിലും
പാലിയേറ്റിവിലും പരിചരണത്തിലുള്ളവർക്ക് 3 ദിവസങ്ങളിലായി വാക്സിൻ നൽകുന്ന ക്യാമ്പിന് ഇന്ന് തൊഴുവാനൂർ പകൽ വീട്ടിൽ വെച്ച് തുടക്കം കുറിച്ചു.
നഗരസഭയിലെ 11 ഡിവിഷനുകളിലെ കിടപ്പിലായവർക്ക് ഓരോദിവസവും വാക്സിൻ നൽകുംവളാഞ്ചേരി മേഖലയിലെ സന്നദ്ധ സംഘടനകളുടെയും
അവരുടെ സന്നദ്ധ പ്രവർത്തകരുടെയും
ആമ്പുലൻസുകളുടെയും സേവനം ലഭ്യമാക്കിയിരുന്നു. മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, മെഡിക്കൽ ഓഫീസർ ഡോക്ടർ സൽവ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബഷീർ,കൗൺസിലർമാരായ പറശ്ശേരി ബീരാൻകുട്ടി, പാറക്കൽ ശിഹാബ്, സദാനന്ദൻ കെ, ഉണ്ണികൃഷ്ണൻ കെ വി, കെ കമറുദ്ദീൻ, സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തകരായ വി പി എം സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This