Friday, October 22, 2021

കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി സർക്കാരിന് സമർപ്പിക്കും – പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

Must Read

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. അനുയോജ്യമായ രീതിയിൽ
ഇടശ്ശേരി സ്മാരകം കൂടി ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി രൂപതയ്യാറാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ കുറ്റിപ്പുറം നിളയോരം പാർക്കിൽ ജനപ്രതിനിധികളുടേയും
ടൂറിസം വകുപ്പ് അധികൃതരുടെയും യോഗം ചേർന്നു. നിളയോരം പാർക്കിൽ നിലവിൽ നടക്കുന്ന നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് എം.എൽ.എ നിർദ്ദേശം നൽകി.പാർക്കിൽ കൂടുതലായി വരുന്ന വൈദ്യുതി ഉപയോഗത്തിന്
ആവശ്യമായിട്ടുള്ള അഡീഷണൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. പുതിയ പദ്ധതിയുടെ
പ്രൊപ്പോസൽ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുo.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This