Friday, October 22, 2021

കോട്ടക്കൽ മണ്ഡലത്തിൽ കോവിഡ് ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കും എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

Must Read

വളാഞ്ചേരി :കോട്ടക്കൽ മണ്ഡലത്തിൽ കോവിഡ് ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കുന്നതിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന
യോഗം തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ മുനിസിപ്പൽ ചെയർ പേഴ്സൺ മാർ , പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ – പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്നത്.
മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വ്യാപാരി സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ കോവിഡ് ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കാനും രോഗവ്യാപനം തടയുന്നതിന് ആവശ്യമായ ബോധവത്ക്കരണം ഊർജ്ജിതമായി നടത്താനും തീരുമാനിച്ചു. ടെസ്റ്റുകൾ വർദ്ധിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൊബൈൽ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സെക്രട്ടറിമാരും മുനിസിപ്പൽ / പഞ്ചായത്ത് തലങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന കോവിഡ് ടെസ്റ്റ് ക്യാമ്പുകളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. യോഗത്തിന്റെ തുടർ കാര്യങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കുന്നതിനായി ഇന്ന് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചു.
യോഗത്തിൽ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കോട്ടക്കൽ നഗര സഭ ചെയർ പേഴ്സൺ ബുഷ്റ ഷെബീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം) റംല കറത്തൊടിയിൽ (കുറ്റിപ്പുറം) ഹസീന ഇബ്രാഹീം (എടയൂർ ) ജസീന അബ്ദുൽ മജീദ് (പൊന്മള ) നഗരസഭ വൈസ് ചെയർ പേഴ്സൺമാരായ റംല മുഹമ്മദ്, പി.പി ഉമ്മർ , പഞ്ചാത്ത് മെമ്പർ ജാഫർ പുതുക്കിടി എന്നിവർ സംസാരിച്ചു.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This