Wednesday, January 19, 2022
HomePradeshikamയൂത്ത് ലീഗ് ക്ലീൻ ആൻ്റ്  കെയർ വൺഡെ മിഷൻ കാമ്പയിൻ:വൈരങ്കോട് നന്മ പാലിയേറ്റീവ് കെയർ പരിസരം...

യൂത്ത് ലീഗ് ക്ലീൻ ആൻ്റ്  കെയർ വൺഡെ മിഷൻ കാമ്പയിൻ:വൈരങ്കോട് നന്മ പാലിയേറ്റീവ് കെയർ പരിസരം ശുചീകരിച്ചു

തിരുർ മണ്ഡലം യൂത്ത് ലീഗ് നാടും വീടും വൃത്തിയാക്കാം പകർച്ചാവ്യാധികളെ പ്രതിരോധിക്കാം ക്ലീൻ ആൻ്റ്  കെയർ വൺഡെ മിഷൻ കാമ്പയിൻ്റെ ഭാഗമായി തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം വൈരങ്കോട് നൻമ പാലിയേറ്റീവ് കെയർ പരിസരം ശുചീകരിച്ചുകൊണ്ട് തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു. യൂത്ത് ലീഗ് പ്രസിഡൻ്റ് നൗഷാദ് തിരുത്തി, സെക്രട്ടറി ഷുഹൈബ് ആയപ്പള്ളി, നന്മ പാലിയേറ്റീവ് കെയർ ചെയർമാൻ ബക്കർ അമരിയിൽ, റസാക്ക് മുട്ടിക്കാട്, എം.പി. ഹക്കീം, ഷഫീഖ് എടയത്ത്, ലുഖ്മാൻ ചേരുരാൽ, ഹബീബ് ചൂണ്ടിക്കൽ, പരപ്പിൽ അബ്ദു, ജലീൽ തൊട്ടി വളപ്പിൽ നേതൃത്വം നൽകി.

RELATED ARTICLES

Most Popular

Recent Comments