Friday, October 22, 2021

ക്ലീന്‍ കോഡൂര്‍: വടക്കേമണ്ണ പൊതുയിടങ്ങള്‍ ശുചീകരിച്ചു

Must Read

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളിലും നടത്തുന്ന ക്ലീന്‍ കോഡൂര്‍ പദ്ധതിയുടെ ഭാഗമായി വടക്കേമണ്ണ പൊതു ഇടങ്ങളില്‍ ശുചീകരണം നടത്തി.വടക്കേമണ്ണ അങ്ങാടി, നൂറാടി പാലം, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കൊതുക് കെട്ടികിടക്കുന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കിയും കാടുപിടിച്ച പ്രദേശങ്ങള്‍ ശുചീകരിച്ചുമാണ് പ്രവര്‍ത്തനം നടത്തിയത്.

ശുചീകരണ പരിപാടി കോഡൂര്‍ പഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ആര്‍ ആര്‍ സി മാരായ അഡ്വ. അഫീഫ് പറവത്ത് , ഹനീഫ മച്ചിങ്ങല്‍, പി ടി മുജീബ്, സിദ്ധീഖ് കെ പി, നൗഫല്‍ വെന്തൊടി, സന്നദ്ധ പ്രവര്‍ത്തകരായ പി പി അനീസ്, പി പി നിസാര്‍, നൗഷാദ് മച്ചിങ്ങല്‍, ജസീര്‍ വി ടി, എച്ച് എം സി കുഞ്ഞാന്‍, മന്‍സൂര്‍ മഞ്ഞക്കണ്ടന്‍,സഫീര്‍ പെരുവന്‍കുഴിയില്‍, എം പി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This