Friday, October 22, 2021

ചെങ്കല്ല് കടത്തിക്കൊണ്ടുപോകുകയായിരുന്നു ലോറികൾ പിടിച്ചെടുത്തു.

Must Read

തിരൂർ: അനധികൃത ഖനനം തടയുന്നതിനായുള്ള തിരൂർ താലൂക്ക് റവന്യൂ സ്‌ക്വാഡുകൾ തിരൂർ താലൂക്ക് പരിധിയിൽ ടീമുകളായി നടത്തിയ പരിശോധനയിൽ അനധികൃത ക്വാറികൾ കണ്ടെത്തി. ചെങ്കല്ല് കടത്തിക്കൊണ്ടുപോകുകയായിരുന്നു 20 മിനി ലോറികളും പിടിച്ചെടുത്തു.പൊന്മള, ഇരിമ്പിളിയം, കാട്ടിപ്പരുത്തി, ആതവനാട് തുടങ്ങിയ വില്ലേജ് പരിധികളിൽ നടത്തിയ പരിശോധനയിൽ ഏഴ് അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വാഹനങ്ങൾ പിടിച്ചെടുത്ത് തിരൂർ മിനി സിവിൽസ്റ്റേഷൻ വളപ്പിലേക്കു മാറ്റി. ജില്ലാകളക്ടറുടെ നിർദേശപ്രകാരം നടന്ന പരിശോധനയ്ക്ക് തിരൂർ തഹസിൽദാർ പി.എസ്. ലാൽ ചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ രമ, ഭൂരേഖ തഹസിൽദാർ പി. ഉണ്ണി, പൊൻമള വില്ലേജ് ഓഫീസർ എ.പി. സുലൈമാൻ, കിഷോർ കൃഷ്ണൻ, ഹരിലാൽഷാ എന്നിവർ നേതൃത്വംനൽകി. പിടിച്ചെടുത്ത മിനി ലോറികൾ ജിയോളജി വകുപ്പിന് കൈമാറും.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This