Wednesday, January 19, 2022
HomeKeralaകേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ കൗൺസിൽ സമാപിച്ചു

കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ കൗൺസിൽ സമാപിച്ചു

വളാഞ്ചേരി |കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ വാർഷിക കൗൺസിൽ കൊളമംഗലം എം ഇ ടി സ്കൂളിൽ നടന്നു. മൂന്നാക്കൽ മഹല്ല് ഖബർസ്ഥാൻ സിയാറതോടെ പരിപാടിക്ക് തുടക്കം കുറിച്ചു സോൺ പ്രസിഡൻ്റ് പി എസ് കെ ദാരിമി എടയൂർപതാക ഉയർത്തി. ജില്ല എക്സിക്യൂട്ടിവ് പി വി മുഹമ്മദ് ഹാജി വലിയ പറപ്പൂർ ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫിസർ അബ്ദുൽ അസീസ് സഖാഫി ഏലംബ്ര പ്രവർത്തകൻ്റെ പാഥേയം എന്ന വിഷയം അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് യഥാക്രമം ജനറൽ സിക്രട്ടറി ടി മുഹമ്മദലി മാസ്റ്റർ പുറമണ്ണൂർ, ഗഫൂർ മാസ്റ്റർ എടയൂർ അവതരിപ്പിച്ചു.
. പി എസ് കെ ദാരിമി എടയൂർ അധ്യക്ഷത വഹിച്ചു.മുഹമ്മദലി മാസ്റ്റർ സ്വാഗതവും മുഹമ്മദ് ദ്വീപ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
പ്രസിഡൻ്റ്: പി എസ് കെ ദാരിമി എടയൂർ
ജനറൽ സിക്രട്ടറി: മുഹമ്മദലി മാസ്റ്റർ പുറമണ്ണൂർ
ഫിനാൻസ് സിക്രട്ടറി: ടി മുഹമ്മദ് വളാഞ്ചേരി
വൈസ് പ്രസിഡൻ്റ് മാരായി
ഹംസ മൗലവി കരേക്കാട്,
മുഹമ്മദ് ഹാജി മങ്കേരി
,അബ്ദുസ്സലാം അഹ്സനി പകരനെല്ലൂർ
,അലവി കുട്ടി സഖാഫി കരേക്കാട്
സിക്രട്ടറിമാരായി
അബൂബക്കർ കരേക്കാട്,
മുഹമ്മദ് ബഷീർ കൊടുമുടി
,യുസഫ് മുസ്ലിയാർ ചെല്ലുർ,
ജഅഫർ സഖാഫി പുറമണ്ണൂർ, എന്നിവരേയും തെരഞ്ഞെടുത്തു

RELATED ARTICLES

Most Popular

Recent Comments