Wednesday, January 19, 2022
HomePradeshikamലീഗ് സ്ഥാനാർഥി പട്ടിക; അന്തിമ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഇല്ല

ലീഗ് സ്ഥാനാർഥി പട്ടിക; അന്തിമ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഇല്ല

മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റിഓഫീസിൽ കുഞ്ഞാലിക്കുട്ടി ഇല്ലാതെ യോഗം. പിവി അബ്ദുൾ വഹാബ്, ഇടി മുഹമ്മദ് ബഷീർ, കെപിഎ മജീദ് എന്നിവർ യോഗത്തിൽ. സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് പ്രത്യേക യോഗം ചേരാൻ കാരണം.

മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥി ധാരണ ആയെങ്കിലും ലീഗിന്‍റെ അധിക സീറ്റുകളേതാണെന്ന തീരുമാനം വൈകിയതിനാൽ നേതൃതല ചർച്ചകൾ തുടരും. നിയമസഭ തെരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുമുള്ള സ്ഥാനാർഥികളെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.

കെ.എം ഷാജി അഴീക്കോട് തന്നെ മത്സരിക്കും. എം.കെ മുനീറും സിറ്റിംഗ് സീറ്റിൽ തന്നെ മത്സരിക്കാനാണ് സാധ്യത. അധികമായി ലഭിച്ച പേരാമ്പ്രയിൽ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും ലീഗ് പരിഗണിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments