Friday, October 22, 2021

കുപ്രസിദ്ധ മോഷ്ടാവ് വേണുഗാനന്‍ കോട്ടക്കല്‍ പൊലീസ് പിടിയില്‍

Must Read

കുപ്രസിദ്ധ മോഷ്ടാവ് വേണു ഗാനന്‍ കോട്ടക്കല്‍ പോലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി നേച്ചിക്കാട്ടു വേണുഗാനന്‍(48) കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കുറിച്ചു മാസങ്ങളായി പൊലീസ് അന്യേഷിച്ചു വരികയായിരുന്നു. ഇദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കïെത്തി ഇതിനെ പിന്‍ തുടര്‍ന്നു നടന്ന അന്യേഷണത്തിലാണു കഴിഞ്ഞ ദിവസം ചങ്കുവെട്ടിയിലെ ഒരു ബാറിനു സമീപം ഇദ്ദേഹം പിടിയിലാവുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പൈസ ഉപയോഗിച്ചു ആര്‍ഭാട ജീവിതംവും മദ്യവും മറ്റുമായി ജീവിക്കുകയും പണം തീര്‍ന്നാല്‍ അടുത്ത മോഷണം നടത്തുകയുമാണു പതിവ്. മലപ്പുറം, തിരൂരങ്ങാടി, കോട്ടക്കല്‍ തുടങ്ങി മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഭവന ഭേദനം, മോഷണം, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിയായിട്ടുള്ളതും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളുമാണ്. ഒന്നരലക്ഷം രൂപയോളം വിലവരുന്ന സാദനങ്ങള്‍ റിക്കവറി ചെയ്യാന്‍ കഴിഞ്ഞിട്ടുï്. സി.സി.ടി.വി ഉള്ള സ്ഥലങ്ങളില്‍ അവയുടെ ഡ്രൈവ് ഊ രിയെടുക്കുന്ന പ്രവണതയും ഇയാള്‍ക്കുïെന്നും ഇത്തരത്തില്‍ ഊരിയെടുത്ത് മറ്റൊരു സ്ഥലത്തു ഉപേക്ഷിച്ച ഡ്രൈവും കïെടുത്തിട്ടുïെന്നും ഇതു പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ പിടിയിലായതോടെ കോട്ടക്കല്‍ മേഖലയിലും സമീപ പ്രദേശങ്ങളടക്കം വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള മോഷണങ്ങള്‍ തെളിയുകയും സ്റ്റേഷന്‍ പരിധിയിലുള്ള മോഷണ പരമ്പരകള്‍ക്ക് അറുതിയുïാവാന്‍ സാധ്യതയുïെന്ന നിഗമനത്തിലാണു പൊലീസ്. കോട്ടക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുജിത്ത്, എസ് ഐ അജിത്ത്, എ.എസ്.ഐ ഷാജു പോലീസുകാരായ സുജിത്ത്, സെബാസ്റ്റ്യന്‍, ശരണ്‍, സജി അലക്‌സാïര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This