Friday, October 22, 2021

ട്രെയിനില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

Must Read

ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ നിന്ന് ഇന്ന് രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി.

സ്‌ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്കായിരുന്നു ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ് .

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This