Friday, October 22, 2021

കാലിക്കറ്റ് സര്‍വകലാശാല ബി.എഡ്. സെന്‍റര്‍ കെട്ടിടോദ്ഘാടനം നാളെ

Must Read

കാലിക്കറ്റ് സര്‍വകലാശാല ബി.എഡ്. സെന്‍ററിന്‍റെ പുതിയ കെട്ടിടം ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി.ജലീല്‍ 23-ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല സെനറ്റ് ഹൗസിലാണ് പരിപാടി. ബി.എഡ്. സെന്‍ററിന് സ്ഥിരം കെട്ടിടം എന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.

ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., പി.വി.സി. ഡോ. എം. നാസര്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ. കെ. ഹനീഫ, എം. ജയകൃഷ്ണന്‍, ഡോ. പി. വിജയരാഘവന്‍, ബാലകൃഷ്ണന്‍ കെ.കെ., രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.

- Advertisement -

Latest News

സി ഐ ടി യുന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലപ്പുറം; വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി കരാര്‍ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ന്റെ ആഭിമുഖ്യത്തില്‍ കരാര്‍ തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം...

More Articles Like This